NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലയ്ക്ക് ആശ്വാസം; കാസര്‍കോട് ഉര്‍പ്പെടെ 10 ജില്ലകളെ ഓറഞ്ച് സോണുകളാക്കി; കോട്ടയവും കണ്ണൂരും റെഡ് സോണില്‍

ന്യൂഡല്‍ഹി: രാജ്യത്തെ 130 ജില്ലകളെ റെഡ്‌സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ പട്ടിക തയ്യാറാക്കി. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് കോട്ടയവും കണ്ണൂരുമാണ് കേന്ദ്രപട്ടികയിലെ റെഡ്‌സോണ്‍ ജില്ലകള്‍.[www.malabarflash.com]
രാജ്യത്തെ 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. കേരളത്തിലെ പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ഗ്രീന്‍ സോണില്‍ 319 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കും. 

വയനാടും എറണാകുളവുമാണ് ഗ്രീന്‍സോണില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിരിക്കുന്നത്. 28 ദിവസമായി പുതിയ രോഗികളില്ല എന്നതാണ് രണ്ട് ജില്ലകളും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടാന്‍ കാരണം. 

രണ്ടാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കൂടുതല്‍ ഇളവുകളോടെ മേയ് നാല് മുതല്‍ മൂന്നാം ഘട്ട ലോക്ഡൗണ്‍ നിലവില്‍ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. 

ആക്ടീവ് കൊവിഡ് കേസുകള്‍ ഇല്ലാത്ത ജില്ലകളില്‍ വ്യവസായ- വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് ആക്കുന്നതിനും മുന്‍തൂക്കം നല്‍കുന്ന കേന്ദ്ര തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 

അതേസമയം സംസ്ഥാനത്തിന് ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണിലുമുള്ള ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശം കേന്ദ്രം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments