Top News

മുംബൈയിൽ നിന്ന് വന്ന 8 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പടെ രണ്ടു പേർക്കുമാണ് കാസർകോട് കോവിഡ് സ്ഥിരീകരിച്ചത്

കാസർകോട്: ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേർ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് വന്ന 8 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പടെ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ഹെൽത്ത്) ഡോ. എവി രാംദാസ് പറഞ്ഞു.[www.malabarflash.com]

17 ന് ഒരേ വാഹനത്തിൽ വന്ന 34 വയസുള്ള വൊർക്കാടി സ്വദേശി 40 വയസുള്ള മീഞ്ച സ്വദേശി മുംബൈയിൽ നിന്ന് വന്ന 22 വയസ് ഉള്ള മഞ്ചേശ്വരം സ്വദേശി 47 വയസുള്ള മംഗൽപാടി സ്വദേശി 28 വയസുള്ള ചെമ്മനാട് സ്വദേശി 23 ന് ഒരു കാറിൽ മുംബൈയിൽ നിന്ന് വന്ന കാസർകോട് മുൻസിപാലിറ്റി സ്വദേശികളായ 56 ,40, 56 വയസുള്ളവർക്കും കണ്ണൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്ന് വന്ന 33 വയസുള്ള ചെമ്മനാട് സ്വദേശി യു എ ഇ യിൽ നിന്ന് വന്ന 38 വയസുള്ള സ്ത്രീ എന്നിവർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 

രോഗം ബാധിച്ചിരുന്നകോടോംബേളൂർ സ്വദേശിയായ ചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായ 43 കാരന് കോ വിഡ് 19 നെഗറ്റീവായി. പരിയാരത്ത് ചികിത്സയിലായിരുന്ന കുമ്പള സ്വദേശിയായ 56 വയസുള്ള ആൾക്കും രോഗം ഭേദമായി.


Post a Comment

Previous Post Next Post