Top News

24 മണിക്കൂറിനിടെ ഏഴായിരത്തിലധികം രോഗികൾ; മരണനിരക്കിൽ ഇന്ത്യ ചൈനയെ മറികടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിറിടെ 7466 പുതിയ കോവിഡ് കേസുകൾ. ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി. ഇതിൽ 89,987 പേരാണ് ചികിത്സയിലുള്ളത്. 71,105 പേർ രോഗമുക്തരായി.[www.malabarflash.com]

വ്യാഴാഴ്ച മാത്രം 175 കോവിഡ് രോഗികളാണ് മരിച്ചത്. ആകെ മരണസംഖ്യ 4706. ഇതോടെ കോവിഡ് മരണനിരക്കിൽ ഇന്ത്യ ചൈനയെ മറികടന്നു. 4634 പേരാണ് ചൈനയിൽ കോവിഡ് ബാധിച്ചു മരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം ഇന്ത്യ തുർക്കിയെയും മറികടന്ന് ലോകത്ത് ഒൻപതാം സ്ഥാനത്തെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കു തൊട്ടുമുന്നിൽ ഇപ്പോൾ ജർമനിയാണ്. 

പ്രതിദിന കോവിഡ‍് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയർത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്തു അരലക്ഷത്തിലേറേ കോവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്തത്. മേയ് 20നു ശേഷം രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിലധികമാണ്. ‌‌

Post a Comment

Previous Post Next Post