Top News

പെരുന്നാൾ ദിനത്തിൽ മതസൗഹാർദ്ദം സന്ദേശം നൽകി കോൺഗ്രസ്സ് പ്രവർത്തകർ

പളളിക്കര: ലോകത്താകമാനം പടർന്നു പന്തലിച്ച കോറോണ എന്ന മാരക വിപത്തിനിടയിലും പൂച്ചക്കാട് ടൗൺ കോൺഗ്രസ് കമ്മിറ്റി ഈദ് പെരുന്നാൾ സുദിനത്തിൽ ആശംസാ സന്ദേശം കൈമാറുന്നതിന്റെ ഭാഗമായി പൂച്ചക്കാട് ജുമാ മസ്ജിദ് മുഅദ്ദിൻ മജീദ് മുസലിയാർക്ക് സേനഹസമ്മാനം നൽകുകയുണ്ടായി.[www.malabarflash.com]

ആർഭാടങ്ങളില്ലാത്ത, ആഘോഷങ്ങളില്ലാത്ത ഈ ലോക് ഡൗൺ കാലഘട്ടത്തിലെ ഈദ് ദിനത്തിൽ മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്ന മഹത്തായ സ്നേഹ സന്ദേശമാണ് നൽകിയത്.
ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് മധുര പലഹാരം നൽകി. ജമാഅത്ത് പ്രസിഡന്റ് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ സുന്ദരൻ കുറിച്ചിക്കുന്ന് , പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സി.എച്ച്.രാഘവൻ, മണ്ഡലം കോൺഗ്രസ്സ് എക്സിക്യൂട്ടീവ് മെമ്പർ
മുഹാജിർ കെ.എസ്, എം.വി.രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post