Top News

കാസര്‍കോട്ട് അഞ്ചിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്

കാസര്‍കോട്: കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തി. ജില്ലയില്‍ ഏഴ് പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും ഏര്‍പ്പെടുത്തിയ ക്ലസ്റ്റര്‍ ലോക്ക് ഡൗണിന് പുറമേ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിച്ചു.[www.malabarflash.com]

അഞ്ചു വീടുകള്‍ വീതം കേന്ദ്രീകരിച്ച് പോലീസ് ഇരുചക്ര വാഹനങ്ങളില്‍ പരിശോധന നടത്തും. തളങ്കര, കളനാട്, ചൂരി, നെല്ലിക്കുന്ന്, ആലാമിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണം.

തളങ്കരയില്‍ ഐ.ജി വിജയ് സാക്കറെയാണ് ട്രിപ്പ് ലോക്ക് ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐയജി അശോക് യാദവ്, എസ്.പിമാരായ പി.എസ് സാബു, ഡി.ശില്‍പ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post