NEWS UPDATE

6/recent/ticker-posts

പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹരജി; കേന്ദ്രത്തോട് വിശദീകരണം തേടി

കൊച്ചി: യു.എ.ഇയിലെ പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടി. ദുബൈ കെ.എം.സി.സിയാണ് ഹരജി ഫയൽ ചെയ്തത്. വിഡിയോ കോൺഫറൻസ് വഴിയാണ് ഹരജി ഹൈകോടതി പരിഗണിക്കുന്നത്.[www.malabarflash.com]

ലേബർ ക്യാമ്പുകളിൽ അടക്കം കുടുങ്ങിക്കിടക്കുന്നവർക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാൻ യാത്രാവിലക്കിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ, സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാഫി എന്നിവർ മുഖേനയാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.

ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർവിസ് തുടങ്ങാൻ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്.

സന്നദ്ധത അറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിർദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

Post a Comment

0 Comments