Top News

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ഉദുമയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നായയുടെ കടിയേറ്റു

ഉദുമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നായയുടെ കടിയേറ്റു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം സ്വദേശി എം രജികുമാറി(40) നാണ് നായയുടെ കടിയേറ്റത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ 10.30 മണിയോടെ ഉദുമ നാലാംവാതുക്കല്‍ കൊങ്ങണിയം വളപ്പ് എന്ന സ്ഥലത്ത് വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകന് നായയുടെ കടിയേറ്റത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഭവന സന്ദര്‍ശന വേളയില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നയാളെ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് നായ കുരച്ചു ചാടി കടിച്ചത്. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ വീണ് കൈക്കും മറ്റും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

Post a Comment

Previous Post Next Post