Top News

ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമുഅ നടത്താന്‍ ശ്രമം; തളിപ്പറമ്പിലും ചാവക്കാട്ടും കേസ്

കണ്ണൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയെന്ന് ആരോപിച്ച് തളിപ്പറമ്പിലും ചാവക്കാടും പോലിസ് കേസെടുത്തു.[www.malabarflash.com]

തളിപ്പറമ്പിനു സമീപം മാവിച്ചേരി ജുമാ മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയ പള്ളി ഇമാം ഉള്‍പ്പെടെയുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ പള്ളിയിലെത്തിയത്. തൃശൂര്‍ ചാവക്കാടും

കടപ്പുറം മുനക്കക്കടവ് സെന്ററിലെ പള്ളിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ചതിനു ആറ് പേര്‍ക്കെതിരെയാണ് ചാവക്കാട് പോലിസ് കേസെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പള്ളിയിലെത്തിയതായി കണ്ടെത്തിയത്. ഇതിനിടെ, നമസ്‌കരിക്കാനെത്തിയ ഒരാള്‍ തലകറങ്ങിവീണതിനെ തുടര്‍ന്ന് പോലിസ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post