Top News

മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

മംഗളൂരു: ലോക്ക്ഡൗണിനിടയില്‍ മംഗളൂരുവില്‍ മദ്യവില്‍പ്പനശാല കുത്തിക്കുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നത്. വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും ഒരുപോലെ കള്ളന്മാര്‍ കൊണ്ടുപോയതില്‍പ്പെടുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ സമ്പൂര്‍ണ മദ്യനിരോധനമായിരുന്നു.

തെളിവ് നശിപ്പിക്കാനായി കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാര്‍ കൊണ്ടുപോയി. അടുത്ത കടയില്‍ കയറി പത്ത് പാക്കറ്റ് സിഗററ്റും അടിച്ചുമാറ്റിയ ശേഷമാണ് കള്ളന്മാര്‍ കടന്നുകളഞ്ഞത്.

Post a Comment

Previous Post Next Post