NEWS UPDATE

6/recent/ticker-posts

സിസ്റ്ററെ, അപ്പൊ താങ്ക്‌സ് ഫോര്‍ എവരിതിങ്; കൊറോണ രോഗം ഭേദമായി ബാധിച്ച ഉദുമ സ്വദേശി ആശുപത്രി വിടുമ്പോള്‍ കയ്യടിച്ച് യാത്രയാക്കുന്ന ദൃശ്യം വൈറല്‍

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ഭീതിയിലുള്ള ജില്ലയാണ് കാസര്‍കോട്. ഓരോ ദിനങ്ങളിലും കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം മറ്റു ജില്ലകളേക്കാള്‍ വളരെ കൂടുതല്‍. ഇതുവരെ ജില്ലയില്‍ 141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം 10,555 പേര്‍ നിരീക്ഷണത്തിലുമാണ്. 123 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
എന്നാല്‍ ആശ്വാസവാര്‍ത്തകളും കാസര്‍കോട്ടു നിന്ന് വരുന്നുണ്ട്.[www.malabarflash.com]



വെളളിയാഴ്ച നാലു പേരുടെ രോഗമാണ് ഭേദമായത്. ഇവരില്‍ ഉദുമ നാലാംവാതുക്കല്‍ സ്വദേശി സുഹൈലിന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നല്‍കുന്ന യാത്രയയപ്പ് ദൃശ്യം വൈറലായിരിക്കുകയാണ് ഇപ്പോള്‍. കൂടെ ഐസൊലേഷനിലുള്ളവരും നിരന്നു നിന്ന് കയ്യടിച്ചു കൊണ്ടാണ് യുവാവിനെ യാത്രയാക്കുന്നത്. എല്ലാവരോടും സുഹൈല്‍ ഹൃദയംചേര്‍ത്ത് നന്ദി പറയുന്നതും ദൃശ്യത്തില്‍ കാണാം.
ഒടുവില്‍ തന്നെ പരിചരിച്ച നഴ്‌സുമാരോടും യുവാവ് നന്ദി പറയുന്നു. 'സിസ്റ്ററെ, അപ്പൊ താങ്ക്‌സ് ഫോര്‍ എവരിതിങ്' എന്ന വാക്കോടെയാണ് യുവാവ് നന്ദി അറിയിച്ചത്. എല്ലാത്തിനും പുഞ്ചിരികൊണ്ട് നന്ദി അറിയിച്ച് ആശുപത്രി വിടുമ്പോള്‍ ശ്വാസം നേരെ വീഴുന്നത് മറ്റെല്ലാ കാസര്‍കോട്ടുകാര്‍ക്കുമാണ്.
ദുബൈ നൈഫില്‍ നിന്നും കഴിഞ്ഞ മാര്‍ച്ച് 19 നാണ് കരിപ്പൂര്‍ വഴി സുഹൈല്‍ നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് വീട്ടില്‍ തന്നെ കഴിച്ചു കൂടുന്നതിനിടയിലാണ് സുഹൃത്തിന് കോവിഡ് പോസിററീവായ വിവരം അറിയുന്നത്. ഇതേ തുടര്‍ന്നാണ് മാര്‍ച്ച് 23 ന് കോവിഡ് ടെസ്റ്റിന് വിധേയനാവുന്നത്. 

യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്തതിനാല്‍ ആദ്യം അധികൃതര്‍ ടെസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും സുഹൃത്തിന് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചതോടെയാണ് കോവിഡ് ടെസ്റ്റിന് അധികൃതല്‍ തയ്യാറായത്. 

മാര്‍ച്ച് 27 നാണ് പരിശോധന ഫലം പോസ്റ്റീവായി പുറത്ത് വന്നത്. ഇതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈല്‍ രോഗം പൂര്‍ണ്ണമായും മാറി ശനിയാഴ്ച ആശുപത്രി വിട്ടത്.
ഉദുമയിലെ പത്തോളം യുവാക്കളാണ് കോവിഡ് സ്ഥിരീകരിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരെല്ലാം ദുബൈ നൈഫില്‍ നിന്നും നാട്ടിലെത്തിയവരാണ്.

ഉദുമ, നാലാംവാതുക്കല്‍, മുക്കുന്നോത്ത്, പാക്യാര തുടങ്ങിയ സ്ഥലങ്ങളിലുളളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്തേക്കുളള മുഴുവന്‍ റോഡുകളും പോലീസ് അടച്ചിരിക്കുകയാണ്.

Post a Comment

0 Comments