തിരുവനന്തപുരം: കേന്ദ്ര സ൪ക്കാ൪ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഇളവുകൾ ക്രമീകരിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധി ഒഴികെ പ്രദേശങ്ങളിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കടകളും സ്ഥാപനങ്ങളും തുറക്കാം.[www.malabarflash.com]
മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾ ഒഴികെയുള്ള മുഴുവൻ കടകളുമാണു തുറക്കുക. റസിഡൻഷ്യൽ, മാർക്കറ്റ് കോംപ്ലക്സുകളിലേതുൾപ്പെടെയുള്ള കടകൾക്ക് ഇത് ബാധകമായിരിക്കും. മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിക്കകത്ത് വരുന്ന പ്രദേശങ്ങളിൽ മാർക്കറ്റ് കോംപ്ലക്സുകളിലെ കടകൾക്ക് ഇളവില്ല.
മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾക്ക് ഇവിടെയും ഇളവുണ്ടാവില്ല. ബാക്കി ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഷോപ്പിംഗ് കോംപ്ലക്സുൾപ്പെടെ കടകളെല്ലാം തുറക്കാം.
പരമാവധി 50 ശതമാനം ജീവനക്കാരേ പാടുള്ളു. എല്ലാവരും മുഖാവരണം ധരിക്കണം. ശാരീരിക അകലം സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കണം. കേന്ദ്ര ഉത്തരവ് പ്രാബല്യത്തിലാകുന്ന മുറയ്ക്കു സംസ്ഥാനത്തും പുതിയ ഇളവുകളെല്ലാം പ്രാബല്യത്തിൽ വരും.

0 Comments