Top News

വെള്ളം നിറച്ച ടാങ്ക് ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അമ്പലപ്പുഴ: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ടാങ്ക് ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വാടക്കൽ തയ്യിൽ കിഴക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്. [www.malabarflash.com]

വ്യാഴാഴ്ച രാവിലെ 9.15 ഓടെ ഇവർ വാടകക്കു താമസിക്കുന്ന തൈ വെളിയിൽ വീട്ടിലായിരുന്നു അപകടം.

കുളിമുറിയുടെ ഷീറ്റുമേഞ്ഞ മേൽക്കൂരക്ക് മുകളിൽ വെള്ളം നിറച്ചിരുന്ന പ്ലാസ്റ്റിക് ടാങ്ക് ഷീറ്റു തകർന്ന് തങ്കമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ 108 ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 11.15 ഓടെ മരിച്ചു.

Post a Comment

Previous Post Next Post