NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ്; 11 പേര്‍ക്കും വൈറസ് പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.[www.malabarflash.com]

കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ നാലുപേര്‍ക്കും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്നു വന്നതാണ്‌.

13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. എറണാകുളം-6, കണ്ണൂര്‍-3, ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതുവരെ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേര്‍ ചികിത്സയിലുണ്ട്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

12,710 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 11,469 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും നാലു ലാബുകള്‍ നാലുദിവസം കൊണ്ട് പ്രവര്‍ത്തന സജ്ജമാകും. 14 ജില്ലകള്‍ക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളില്‍ ടെസ്റ്റ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments