Top News

ലോക്ക്ഡൗണ്‍ ലംഘിച്ച് ജുമാ നമസ്‌ക്കാരം; ഇമാമിനേയും സഹായിയേയും അറസ്റ്റു ചെയ്തു

കാസര്‍കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരം നടത്തിയ ഇമാമിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. ജില്ലയിലെ മടിക്കെ വില്ലേജില്‍ അരയി ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരം നടത്തിയതിനാണ് അറസ്റ്റ്.[www.malabarflash.com] 

ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുള്‍ റഹീം എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവും സബ് കളക്ടര്‍ അരുണ്‍ കെ. വിജയനും പള്ളി സന്ദര്‍ശിച്ചിരുന്നു. ഐപിസി 269 പ്രകാരം കേസെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.

നമസ്‌ക്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തു. പള്ളി കമ്മിറ്റി പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പ്രതി ചേര്‍ക്കുന്നതിന് കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഇതുവരെ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 293 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 417പേരെ അറസ്റ്റ് ചെയ്തു. 195 വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തു.

Post a Comment

Previous Post Next Post