NEWS UPDATE

6/recent/ticker-posts

കോവിഡ് ഭീതിക്കിടെയും കണ്ണൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

കണ്ണൂര്‍: കോവിഡ് ഭീതിക്കിടെ കണ്ണൂര്‍ ആലക്കോട് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. എസ്ബിഐ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടമായില്ലെങ്കിലും കോവിഡ്  കാലത്തെ സാഹചര്യം മുതലാക്കിയുള്ള കവര്‍ച്ച ശ്രമം പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.[www.malabarflash.com]

ആലക്കോട് ന്യൂ ബസാറില്‍ ബാങ്കിനോട് ചേര്‍ന്ന എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം  രാത്രിയാണ് സംഭവം. ലോക്ക്ഡൗണിന്റെ ഭാഗമായി കടകളെല്ലാം നേരത്തെ അടച്ചതോടെ വിജനമായിരുന്നു പ്രദേശം. എടിഎം മെഷിന്റെ താഴത്തെ വാതില്‍ കുത്തി ഇളക്കിയ നിലയിലാണ്. എടിഎം സ്‌ക്രീനിനും കേടുപാടുകളുണ്ട്.

രാവിലെ ഒമ്പത് മണിയോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ എടിഎമ്മില്‍ കയറിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. പോലീ സും ഡോഗ്‌സ്വക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു.

എടിഎമ്മിലെയും സമീപത്തെ കടകളിലേയും സിസിടിവി ദൃശ്യങ്ങള്‍ പോലീ സ് പരിശോധിക്കുകയാണ്. സംഘം ചേര്‍ന്നല്ല കവര്‍ച്ചാ ശ്രമമെന്നാണ് പോലീ സ് നിഗമനം. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്നും ഉടന്‍ പിടികൂടുമെന്നും പോലീ സ് അറിയിച്ചു.


Post a Comment

0 Comments