NEWS UPDATE

6/recent/ticker-posts

ഉരുള്‍പൊട്ടലില്‍ നഷ്ടമായ പണവും രേഖകളും 7 മാസത്തിന് ശേഷം തോട് നന്നാക്കുമ്പോള്‍ തിരിച്ചു കിട്ടി

മലപ്പുറം: എടക്കര പാതാറിൽ ഉരുൾപൊട്ടലിൽ നഷ്ടമായ 1,30,000 രൂപയും മൊബൈൽ ഫോണും ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളും 7 മാസത്തിന് ശേഷം തോട് നന്നാക്കുമ്പോൾ കിട്ടി.[www.malabarflash.com]

പാതാറിലെ ചരിവുപറമ്പിൽ നസീറിന്റെ പണവും ഫോണും രേഖകളുമാണ് കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 8 ന് പാതാറിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിയ നസീർ‍ പണം ഉൾപ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാർ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയിൽ വച്ചതായിരുന്നു.

പ്രളയത്തിൽ ഹോട്ടലിലെ അലമാര ഉൾപ്പെടെയുള്ള സാധനങ്ങൾ ഒലിച്ചുപോകുകയായിരുന്നു. 2 കിലോമീറ്റർ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോൾ ആച്ചക്കോട്ടിൽ ഉണ്ണിക്കാണ് ഇത് കിട്ടിയത്. ആധാർ കാർഡിൽ നിന്നു ആളെ മനസിലാക്കിയ ഉണ്ണി പണവും ഫോണും രേഖകളും നസീറിനെ കണ്ട് നൽകി.


Post a Comment

0 Comments