NEWS UPDATE

6/recent/ticker-posts

നാട്ടിലേക്ക്​ വിമാനമില്ല; കരീമിന്​ ദുബൈയിൽ അന്ത്യനിദ്ര

ദുബൈ: ഒരു പതിറ്റാണ്ടോളം ജീവിച്ചുതീർത്ത അതേ മണ്ണിൽ അബ്​ദുൽ കരീമിന്​ അന്ത്യവിശ്രമം. കഴിഞ്ഞ ദിവസം നിര്യാതനായ പാലക്കാട്​ ചങ്ങരംകുളം മാരായംകുന്ന് പാറപ്പുറത്ത്​ താമസിക്കുന്ന വെള്ളൂർ വളപ്പിൽ ബാവക്കയുടെ (അലി) മകൻ അബ്​ദുൽ കരീമിനെ (55) യു.എ.ഇയിൽ തന്നെ ഖബറടക്കും.[www.malabarflash.com]

കോവിഡ്​ ബാധയെ തുടർന്ന്​ ഇന്ത്യയിൽ വിദേശ വിമാനങ്ങൾക്ക്​ വിലക്കേർപ്പെടുത്തിയതോടെയാണ്​ നാട്ടിലേക്ക്​ മൃതദേഹം എത്തിക്കാൻ കഴിയാതെ വന്നത്​. ഇതോടെ യു.എ.ഇയിൽ തന്നെ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഞായറാഴ്ച തന്നെ ഖബറടക്കാനാണ്​ ശ്രമമെന്ന്​ ദുബൈയിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

ജബൽ അലിയിലെ മദീന ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന കരീം ഹൃദയാഘാതം മൂലമാണ്​ മരിച്ചത്​. പത്ത്​ വർഷത്തിലേറെയായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്​ത്​ വരുന്നു. വിസാ വിലക്കുള്ളതിനാൽ നാട്ടിൽ നിന്ന്​ മക്കൾക്ക്​ ദുബൈയിൽ എത്താൻ കഴിയാത്ത അവസ്​ഥയുണ്ട്​.

ഭാര്യ: ഷാജിദ. മക്കൾ: അബി, നിഹാൽ, മുംതാസ്​.

Post a Comment

0 Comments