Top News

ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ട്രാഫിക്ക് രൂക്ഷമായി

കോഴിക്കോട്: കോറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ പരമാവധി വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു. ഇത് മൂലം ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തുടര്‍ച്ചയായി തടസം നേരിടുന്ന അവസ്ഥയാണ്. എല്ലാ ഓപ്പറേറ്റര്‍മാരും ഇതേ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിവരം.[www.malabarflash.com]

കൊറോണ ഭീതിയെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം നല്‍കിയതോടെ ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചതെന്ന് ജീവനക്കാര്‍. ഐടി വ്യവസായ മേഖലയാണ് വര്‍ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കിവരുന്നത്. ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് പണിയെടുക്കാന്‍ ആവശ്യപ്പെട്ടതോടെ പല രാജ്യങ്ങളിലും ഇന്റര്‍നെറ്റില്‍ തിരക്ക് വര്‍ധിച്ചത് നേരിടാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് അധികൃതര്‍ പറയുന്നത്.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ പല കമ്പനികളുടെയും ഇന്റര്‍നെറ്റ് വേഗത 50 ശതമാനത്തില്‍ കൂടുതല്‍ കുറവാണ് ഉണ്ടായിരുന്നത്. ഇത് കാരണം ഉപഭോക്തക്കള്‍ക്ക് വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്.

Post a Comment

Previous Post Next Post