NEWS UPDATE

6/recent/ticker-posts

സ്‌പെയിനിലെ രാജകുമാരി കൊവിഡ് ബാധിച്ച് മരിച്ചു

കാറ്റലോണ്‍: സ്‌പെയിനിലെ രാജകുമാരി മരിയ തെരേസ(86) കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ.[www.malabarflash.com]

സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ് ഇവര്‍. രാജകുമാരിയുടെ സഹോദരന്‍ സിസ്റ്റോ എന്റിക്യു രാജകുമാരനാണ് മരണ വിവരം ഫോസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
സേവ്യര്‍ രാജകുമാരനും മേഡലിന്‍ ഡിബോര്‍ബനുമാണ് മാതാപിതാക്കള്‍. 1933 ജൂലൈ 28നാണ് ജനനം. മാഡ്രിസിലെ കംപ്ലറ്റന്‍സ് സര്‍വ്വകലാസാലയില്‍ സോഷ്യോളജി പ്രൊഫസറായി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഇവര്‍ റെഡ് പ്രിന്‍സസ് എന്നാണ് അറിയപ്പെട്ടിരുന്നത്. 

സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ലോകത്ത് കൊവിഡ് 19 വൈറസ് ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് സ്‌പെയിന്‍. സ്‌പെയിനില്‍ 72,248 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5690 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്.

Post a Comment

0 Comments