Top News

കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു; സ്രവം പരിശോധനക്കയച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ (65) ആണ്‌ മരിച്ചത്. പ്രവാസിയായ ഇയാള്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ നിരീക്ഷണത്തിലായിരുന്നു.[www.malabarflash.com]

ഷാര്‍ജയില്‍ നിന്ന് ഈമാസം 21-ന് നാട്ടിലെത്തിയ സമയം മുതല്‍ ഖാദര്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ശനിയാഴ്ച  രാത്രിയില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തുമ്പോള്‍ അബ്ദുള്‍ ഖാദര്‍ വീണുകിടക്കുന്നതാണ് കണ്ടത്‌. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രാഥമിക റിപ്പോര്‍ട്ടനസുരിച്ച് ഹൃദയാഘാതമാണ് മരണകാരണം. ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. 

കേരളത്തില്‍ ശനിയാഴ്ച കൊറോണയെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പറയുന്നുണ്ട്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങും നടത്തിയിരുന്നു.

അബ്ദുള്‍ ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ്.

Post a Comment

Previous Post Next Post