NEWS UPDATE

6/recent/ticker-posts

അടുത്ത അധ്യയന വര്‍ഷത്തേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളില്‍ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

നിലവില്‍ ചില സ്‌കൂളുകള്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുട്ടികള്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്നത് കാരണം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് പൊതുവെ അംഗീകരം ഉയര്‍ന്ന് വരികയാണ്. ഈ അവസരത്തില്‍ അവര്‍ക്ക് നല്ല രീതിയില്‍ വീടിനുള്ളില്‍ ചെലവഴിക്കാന്‍ കഴിയണം. തങ്ങളുടെതായ കരവിരുതുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് ചേരാം. ലോകത്തിലെ പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഫ്രീയായി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. നമ്മുടെ സമൂഹത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റുന്നതിന്റെ ഭാഗമായി മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് അത്തരം കോഴ്‌സുകള്‍ക്ക് ചേരാന്‍ ഈ അവസരം വിനിയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

0 Comments