NEWS UPDATE

6/recent/ticker-posts

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് മുൻ എഎസ്ഐ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ്​ 19 വൈറസ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലുണ്ടായിരുന്ന തിരുവനന്തപുരം പോത്തൻകോട്ട് വാവറമ്പലത്ത് മുൻ എഎസ്ഐ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്.[www.malabarflash.com]
അബ്​ദുൽ അസീസി​​​​​​​​​​ന്റെ ആരോഗ്യ നില ഗുരുതരമാണെന്ന്​ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്​തമാക്കിയിരുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെയാണ്​ മരണം സംഭവിച്ചത്​.

ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഇയാളുടെ നില ഗുരുതരമായിരുന്നു. തുടർന്ന്​ ദിവസങ്ങളായി ഇയാൾ വെന്റിലേറ്ററിൻറെ സഹായത്തോടെയാണ്​ ജീവൻ നില നിർത്തിയിരുന്നത്​. വൃക്കകളുടെ  പ്രവർത്തനം പൂർണമായും തകരാറിലായതിനെ തുടർന്ന്​ ഡയാലിസിസും ആരംഭിച്ചിരുന്നു.

മാർച്ച്​ 13നാണ്​ ഇദ്ദേഹത്തിന്​ രോഗലക്ഷണങ്ങൾ പ്രകടമായത്​. മാർച്ച്​ 23നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആദ്യ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവാവുകയായിരുന്നു. ​

വെ​ങ്ങോട്​ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ്​ ആദ്യം ചികിൽസ തേടിയത്​. ​വെഞ്ഞാറംമൂടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നാണ്​ കോവിഡ്​ സംശയിച്ച്​ ​തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്​.

എന്നാൽ, ഇയാൾക്ക്​ എങ്ങനെയാണ്​ രോഗം ബാധിച്ചതെന്നത്​ സംബന്ധിച്ച്​ ആരോഗ്യവകുപ്പിനും വ്യക്​തതയില്ല. ഇതുമൂലം ഭാഗിക റൂട്ട്​മാപ്പാണ്​ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം​ പ്രസിദ്ധീകരിച്ചത്​. മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും ഇയാൾ പ​ങ്കെടുത്തിരുന്നു. ഈ ചടങ്ങുകളിൽ പ​ങ്കെടുത്തവർ ആരോഗ്യവകുപ്പി​​​​​ന്റെ നിരീക്ഷണത്തിലാണ്​.

മാര്‍ച്ച് 18നാണ് അബ്ദുള്‍ അസീസ്‌ ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് വേങ്ങോട് പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ പോയത്. 21ന് ഉച്ചയ്ക്ക് വീണ്ടും ഇതേ ആശുപത്രിയില്‍ പോകുകയും രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രോഗം കണ്ടെത്തിയില്ല. 23 ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തെ ഇവിടെ നിന്ന് നേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

14ാം തിയ്യതി അബ്ദുള്‍ അസീസ് അയിരുപ്പാറ ഫാര്‍മേഴ്‌സ് ബാങ്കില്‍ നൂറോളം പേരോടൊപ്പം ചിട്ടി ലേലത്തില്‍ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളില്‍ ജുമാ നമസ്‌കാരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. പ്രഥമിക ആരോഗ്യകേന്ദ്രത്തിലെയും ഫാര്‍മേഴ്‌സ് ബാങ്കിലെയും ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും പോത്തന്‍കോട് പഞ്ചായത്ത് അംഗം ബാലമുരളി പറഞ്ഞു.

Post a Comment

0 Comments