Top News

മംഗളൂരുവിലേക്ക് പോയ ഗര്‍ഭിണിയെ കര്‍ണാടക പോലീസ് തടഞ്ഞു: ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

കാസര്‍കോട്: മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി പോയ ഗര്‍ഭിണിയെ കര്‍ണാടക പോലീസ് തടഞ്ഞ് തിരിച്ചയച്ചു. ഒടുവില്‍ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം.[www.malabarflash.com]

ഉത്തര്‍പ്രദേശുകാരിയായ യുവതിയാണ് തലപ്പാടി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട്ടേക്കുള്ള യാത്രയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.


കടുത്ത നിയന്ത്രണമുള്ളതിനാല്‍ ഒരാളെയും അതിര്‍ത്തി കടത്താന് അനുവാദമില്ലെന്ന് പറഞ്ഞാണ് പോലീസ് മടക്കിയത്. യുവതിയെയും കുഞ്ഞിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post