NEWS UPDATE

6/recent/ticker-posts

20,000 കോടിയുടെ കോവിഡ് പാക്കേജുമായി കേരളം; എല്ലാവര്‍ക്കും സൗജന്യ റേഷന്‍; ഏപ്രിലിലെ പെന്‍ഷന്‍ ഈ മാസം നല്‍കും

തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com]

വ്യഴാഴ്ച  നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ടാക്‌സി ഫിറ്റ്‌നസ് ചാര്‍ജില്‍ ഇളവ് നല്‍കും. പരീക്ഷകളില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

അതേസമയം, കേരളത്തില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. കാസറകോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 237 പേര്‍ ആശുപത്രിയിലാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കും. ഹോട്ടലുകള്‍ ഉടന്‍ തുറക്കും.
എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കും.

കുടുംബശ്രീ മുഖേന രണ്ടായിരം കോടി രൂപ വായ്പ എടുക്കാം. 1000 ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും. എല്ലാ കുടിശ്ശിക തുകയും ഏപ്രിലില്‍ നല്‍കും. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.'ശാരീരിക അകലം സാമൂഹിക ഒരുമ' ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്ര​​​​​ധാ​​​​​ന നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ:

* ര​​​​​ണ്ടു​​​​​മാ​​​​​സ​​​​​ത്തെ സാ​​​​​മൂ​​​​​ഹി​​​​​ക സു​​​​​ര​​​​​ക്ഷാ പെ​​​​​ൻ​​​​​ഷ​​​​​ൻ ഈ ​​​​​മാ​​​​​സം ത​​​​​ന്നെ വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യും.

* മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന- മു​​​​​ൻ​​​​​ഗ​​​​​ണ​​​​​നേ​​​​​ത​​​​​ര വ്യ​​​​​ത്യാ​​​​​സ​​​​​മി​​​​​ല്ലാ​​​​​തെ (എ​​​​​പി​​​​​എ​​​​​ൽ, ബി​​​​​പി​​​​​എ​​​​​ൽ) എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ഒ​​​​​രു മാ​​​​​സ​​​​​ത്തെ റേ​​​​​ഷ​​​​​ൻ ഭ​​​​​ക്ഷ്യ​​​​​ധാ​​​​​ന്യ​​​​​ം. അ​​​​​രി​​​​​ക്കു മു​​​​​ൻ​​​​​ഗ​​​​​ണ​​​​​ന. ഗോ​​​​​ത​​​​​ന്പ് ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കും. ഇ​​​​​തി​​​​​നാ​​​​​യി 100 കോ​​​​​ടി വേ​​​​​ണ്ടി വ​​​​​രും.

* സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്ന 1000 ഭ​​​​​ക്ഷ​​​​​ണ​​​​​ശാ​​​​​ല​​​​​ക​​​​​ൾ ഏ​​​​​പ്രി​​​​​ലി​​​​​ൽ തു​​​​​ട​​​​​ങ്ങും. നേ​​​​​ര​​​​​ത്തെ 25 രൂ​​​​​പ​​​​​യ്ക്കു​​​​​ള്ള ഭ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ 20 രൂ​​​​​പ നി​​​​​ര​​​​​ക്കി​​​​​ൽ ന​​​​​ൽകും. ഇ​​​​​തി​​​​​നാ​​​​​യി 50 കോ​​​​​ടി.

* കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ- ചി​​​​​കി​​​​​ത്സാ ആ​​​​​രോ​​​​​ഗ്യ പാ​​​​​ക്കേ​​​​​ജി​​​​​നാ​​​​​യി 500 കോ​​​​​ടി രൂ​​​​​പ നീ​​​​​ക്കി​​​​​വ​​​​​യ്ക്കും.

* വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കും കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കും ക​​​​​രാ​​​​​റു​​​​​കാ​​​​​ർ​​​​​ക്കു​​​​​മാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ കു​​​​​ടി​​​​​ശി​​​​​ക​​​​​യു​​​​​ള്ള 14,000 കോ​​​​​ടി രൂ​​​​​പ കൊ​​​​​ടു​​​​​ത്തു തീ​​​​​ർ​​​​​ക്കും.

* ഓ​​​​​ട്ടോ- ടാ​​​​​ക്സി നി​​​​​കു​​​​​തി ഇ​​​​​ള​​​​​വു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഫി​​​​​റ്റ്ന​​​​​സ് ചാ​​​​​ർ​​​​​ജി​​​​​ൽ ഇ​​​​​ള​​​​​വ്.

* സ്റ്റേ​​​​​ജ്- കോ​​​​​ണ്‍​ട്രാ​​​​​ക്ട് കാ​​​​​ര്യേ​​​​​ജ് വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടു​​​​​ത്ത ഒ​​​​​രു​​​​​മാ​​​​​സം ന​​​​​ൽ​​​​​കേ​​​​​ണ്ട ടാ​​​​​ക്സി​​​​​ൽ ഇ​​​​​ള​​​​​വു ന​​​​​ൽ​​​​​കും. സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി മൂ​​​​​ന്നു മാ​​​​​സ​​​​​ത്തെ ടാ​​​​​ക്സ് ഒ​​​​​രു​​​​​മി​​​​​ച്ചു അ​​​​​ട​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ഏ​​​​​പ്രി​​​​​ലി​​​​​ലെ ടാ​​​​​ക്സി​​​​​ലാ​​​​​ണ് ഇ​​​​​ള​​​​​വു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

* വൈ​​​​​ദ്യു​​​​​തി ചാ​​​​​ർ​​​​​ജ്, വെ​​​​​ള്ള​​​​​ക്ക​​​​​രം പി​​​​​ഴ കൂ​​​​​ടാ​​​​​തെ അ​​​​​ട​​​​​യ്ക്കാ​​​​​ൻ ഒ​​​​​രു​​​​​മാ​​​​​സ​​​​​ത്തെ സാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കും.

* സി​​​​​നി​​​​​മാ തീ​​​​​യേ​​​​​റ്റ​​​​​റു​​​​​ക​​​​​ളു​​​​​ടെ വി​​​​​നോ​​​​​ദ നി​​​​​കു​​​​​തി​​​​​യി​​​​​ൽ ഇ​​​​​ള​​​​​വു ന​​​​​ൽ​​​​​കും.

* സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ത്ത ബി​​​പി​​​എ​​​ൽ, അ​​​ന്ത്യോ​​​ദ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് 1000 രൂ​​​പ​​​യു​​​ടെ ഒ​​​റ്റ​​​ത്ത​​​വ​​​ണ അ​​​ധി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കും.

* സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റാ​​​ൻ യു​​​ജി​​​സി നി​​​ർ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​വി​​​ടെ പ​​​രീ​​​ക്ഷ മാ​​​റ്റേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Post a Comment

0 Comments