Top News

വിലക്ക് ലംഘിച്ച് ഗൃഹപ്രവേശം; ആരോഗ്യവകുപ്പിന്റെ പരാതിയില്‍ വീട്ടുടമയ്‌ക്കെതിരേ കേസെടുത്തു

പയ്യോളി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരേ കേസെടുത്തു.[www.malabarflash.com]

മണിയൂര്‍ ഉല്ലാസ് നഗറിലുള്ള പൂവത്തിന്‍ മീത്തല്‍ മുഹമ്മദലി(34)യുടെ പേരിലാണ് പയ്യോളി പോലിസ് കേസെടുത്തത്. മണിയൂരിലെ മെഡിക്കല്‍ ഓഫിസര്‍ പയ്യോളി പോലിസിന് നല്‍കിയ പരാതിയിലാണ് കേസ്. 

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലിസിന്റെയും നിര്‍ദേശം മറികടന്ന് ചടങ്ങ് നടത്തിയതായതാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 269 പ്രകാരമാണ് കേസെടുത്തത്. ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് പോലിസ് അറിയിച്ചു.

Post a Comment

Previous Post Next Post