NEWS UPDATE

6/recent/ticker-posts

കോവിഡ് വിലക്ക് ലംഘിച്ചു; രജിത് കുമാറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ കേസ്

കൊച്ചി: ബിഗ് ബോസ് ടി.വി ഷോയിൽനിന്ന് പുറത്തായ മത്സരാർഥി കാലടി ശ്രീ ശങ്കര കോളജ് അധ്യാപകൻ രജിത് കുമാറിനെ സ്വീകരിക്കാൻ കോവിഡ്-19 വിലക്ക് വകവെക്കാതെ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസെടുത്തു. പേരറിയാവുന്ന 4 പേർക്കും കണ്ടാലറിയാവുന്ന 75 പേർക്കുമെതിരെയും കേസ് എടുത്തതായി എറണാകുളം ജില്ല കല്കടറാണ് അറിയിച്ചത്.[www.malabarflash.com]

കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ സന്ദർശകർക്ക് കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് അതോറിറ്റി വിലക്കേർപ്പെടുത്തിയിരുന്നു. ആരാധകരെന്ന പേരിലെത്തി മുദ്രാവാക്യം മുഴക്കിയ ആൾക്കൂട്ടത്തെ പോലീസ് പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആളുകളോട് തിരിച്ചുപോകാൻ പറയണമെന്ന് പോലീസ് രജിത് കുമാറിനോടും ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേസെടുത്ത കാര്യം കലക്ടർ അറിയിച്ചത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേരലുകളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല എന്ന് കലക്ടർ ഫേസ്ബുക്കിൽ വ്യക്തമാക്കി. 

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കൽപിക്കുന്ന സ്വഭാവം മലയാളിക്കില്ലെന്നും ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്‍റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നും കലക്ടർ വിമർശിച്ചു. 

സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്‍റ്സ് കേഡറ്റ് പരിശീലകനുമായിരുന്നു രജിത്. 2013ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജിൽ പൊതുപരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലൂടെയാണ് രജിത് കുമാർ ആദ്യം വിവാദത്തിൽപെടുന്നത്. പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച് അന്ന് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ സുരേഷ് പൊതുവേദിയില്‍ രജിത് കുമാറിനെ കൂവി വിളിച്ച് ഇറങ്ങിപ്പോയിരുന്നു.

Post a Comment

0 Comments