കായംകുളം: വിദ്യാർഥിനിയെ ട്രെയിനിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. പന്മന വടക്കുംതല പൂവണ്ണാൽ മോഹനൻപിള്ളയുടെയും അഞ്ജനയുടെയും മകൾ അപർണ മോഹനനാ (19)ണ് മരിച്ചത്. ചവറ ഗവ. കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്നു.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരം കായംകുളത്തുനിന്ന് ഐലൻഡ് എക്സ്പ്രസിൽ കോട്ടയത്തിന് യാത്ര ചെയ്യവേ ഭഗവതിപ്പടി റെയിൽവേ ഗേറ്റിനു സമീപം പെൺകുട്ടി പുറത്തേക്കു വീണതായി ട്രെയിൻ യാത്രക്കാരനാണു റെയിൽവേ പോലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പാളത്തിനരികിലെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തി.
മൃതദേഹം കായംകുളം താലൂക്കാശുപത്രി മോർച്ചറിയിൽ. മനുമോഹൻ സഹോദരനാണ്.

0 Comments