NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

പാലക്കുന്ന്: തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. ഏഴു ദിവസം നീളുന്ന ആറാട്ട് ഉത്സവത്തിനാണ് വ്യാഴാഴ്ച രാവിലെ 11.40നു ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറിയത്.[www.malabarflash.com]

രാവിലെ കീഴൂര്‍ ചന്ദ്രഗിരി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത്. ക്ഷേത്രത്തില്‍ എത്തിയതോടെയാണ് ചടങ്ങ് നടന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റ ചടങ്ങിന് എത്തിയത്.

14ന് രാവിലെ 10ന് തൃക്കണ്ണാട് ഉമാമഹേശ്വര സമിതിയുടെ ഭജന.വൈകുന്നേരം 7ന് ചെമ്പിരിക്ക ചന്ദ്രശേഖര ക്ഷേത്ര സമിതിയുടെ ഭജന. 15ന് രാവിലെ 10ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് സമിതി ഭജന നടത്തും. വൈകുന്നേരം 7ന് വെടിത്തറക്കാല്‍ ത്രയംബകേശ്വര സംഘം ഭജന. 8 ന് അഷ്ടാവധാനപൂജ.

16നാണ് അഷ്ടമിവിളക്ക് ഉത്സവം. രാവിലെ 10 ന് പെരുതടി മഹാക്ഷേത്ര സമിതിയുടെ ഭജന. ഉച്ചയ്ക്ക് അന്നദാനം.3ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്ര അക്ഷരശ്ലോക സദസിന്റെ അക്ഷരശ്ലോകം. 7ന് കരിപ്പോടി ശാസ്താ-വിഷ്ണു ക്ഷേത്ര സമിതിയുടെ ഭജന. 8ന് കോമഡി ഉത്സവരാവ്. രാത്രി തിടമ്പ് നൃത്തം.

17ന് രാവിലെ 10ന് ഭജന. വൈകുന്നേരം 7ന് തൃക്കണ്ണാട് ക്ഷേത്ര സമിതിയുടെ ഭജന.

18ന് പള്ളിവേട്ട ഉത്സവം . രാവിലെ 9 ന് ഭജന.10ന് നാഗപൂജ.ഉച്ചയ്ക്ക് അന്നദാനം.വൈകുന്നേരം 7ന് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രത്തിന്റ കോല്‍ക്കളി. 8ന് പള്ളിവേട്ട എഴുന്നള്ളത്ത്. 8.30ന് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. 10ന് നാഗത്തറ പൂജ. 10.45ന് ദര്‍ശനബലി.

19 നാണ് ആറാട്ടുത്സവം. രാവിലെ 8ന് പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് ഉഷഃപൂജ. 2.30ന് കരിവെള്ളൂര്‍ രത്നകുമാര്‍ ആശാന്റെ ഓട്ടംതുള്ളല്‍. വൈകുന്നേരം 4.30 ന് ആറാട്ട്കടവിലേക്ക് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. 7ന് ഭജന. 8ന് യക്ഷനാരി നൃത്ത നാടകം. രാത്രി തിടമ്പ് നൃത്തത്തിന് ശേഷം കൊടിയിറക്കത്തോടെ ഉത്സവ സമാപനം. 

18 വരെ എല്ലാ ദിവസവും വൈകുന്നേരം 5.30 ന് തായമ്പകയും രാത്രി ശ്രീഭൂതബലിയുമുണ്ടാകും.
20ന് വൈകുന്നേരം 4.30 ന് ചന്ദ്രഗിരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 9ന് തെയ്യം കൂടല്‍. 21ന് മഹാശിവരാത്രി ദിവസം മൂവാളംകുഴി ചാമുണ്ഡേശ്വരി തെയ്യം.രാത്രി 8ന് ഭജന .9ന് നൃത്തനിശയും തുടര്‍ന്ന് തിടമ്പ് നൃത്തവും.

Post a Comment

0 Comments