Top News

ജീവനൊടുക്കിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കയ്യേറ്റത്തിന് ഇരയായതായി മൊഴി

കാഞ്ഞങ്ങാട് : ദേശീയ തൈക്കൊണ്ടോ സ്വര്‍ണ്ണമെഡല്‍ ജേതാവും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ നവ്യപ്രകാശിനെ (18) വീട്ടിനകത്തു തൂങ്ങി മരിച്ച സംഭവത്തില്‍ എസ് ഐ ലീല അന്വേഷണം ഊർജിതമാക്കി .[www.malabarflash.com]

കാടുകുളങ്ങര കുതിരക്കാല്‍യമ്മ ദേവസ്ഥാനത്ത് തെയ്യം കാണാന്‍ പോയ നവ്യ ഇടക്ക് വസ്ത്രം മാറാന്‍ പോകുന്നുവെന്നു പറഞ്ഞാണ് കൂട്ടുകാരിക്കൊപ്പം വീട്ടിലെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാരി വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. നാട്ടുകാര്‍ ഉടന്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നവ്യയുടെ മുറിയില്‍ നിന്ന് എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നു വ്യക്തമാക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം നവ്യയുടെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് കൂട്ടുകാരി പോലീസിനു നിര്‍ണ്ണായക മൊഴി നൽകി. 

കളിയാട്ടത്തിനു പോയ നവ്യയെ ഒരാള്‍ ഇടവഴിയില്‍ വെച്ച് കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ നിലത്ത് എറിഞ്ഞു തകര്‍ത്തുവെന്നുമാണ് മൊഴി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

ആരോപണ വിധേയനായ യുവാവ് സ്ഥലത്തു നിന്നും മുങ്ങിയതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. യുവാവ് എറിഞ്ഞു തകര്‍ത്തതായി പറയുന്ന ഫോണ്‍ വീട്ടില്‍ നിന്നു കണ്ടെടുത്തു.

Post a Comment

Previous Post Next Post