NEWS UPDATE

6/recent/ticker-posts

രാജ്യത്തിന്റെ അഖണ്ഡതക്ക് മഹല്ലുകള്‍ വഹിച്ച പങ്ക് നിസ്തുലം: പേരോട്

പുത്തിഗെ: രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിച്ച് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് മഹല്ലുകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പറഞ്ഞു.[www.malabarflash.com]

ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രങ്ങളില്‍ ഇടം പിടിച്ച മഹല്ലുകള്‍ അനേകമാണ്. മുസ്ലിം വിശ്വാസികള്‍ക്ക് സ്വാതന്ത്യ സമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍ക്കിയത് മഹല്ലുകളാണെന്നും അതിനാല്‍ രാജ്യത്തിന്റെ ഭരണ ഘടന സംരക്ഷിക്കുന്നതിന് മഹല്ലുകളില്‍ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയമായ മജ്‌ലിസുകളും ഇല്‍മിന്റെ പ്രചാരണത്തിനുതകുന്ന സംവിധാനങ്ങളും വ്യാപിക്കുന്നതില്‍ മഹല്ല് കമ്മറ്റികള്‍ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 14ാം ഉറൂസ് മുബാറകിന്റെ മുന്നോടിയായി മുഹിമ്മാത്തില്‍ നടന്ന മഹല്ല് നേതൃ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സംബന്ധിച്ചു.

Post a Comment

0 Comments