Top News

ഡല്‍ഹിയില്‍ വീണ്ടും വെടിവെപ്പ്; ഇത്തവണ ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് സമീപം വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവെപ്പുണ്ടാകുന്നത്.[www.malabarflash.com]

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ജാമിയ മിലിയ സര്‍വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്. അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


രണ്ട് ദിവസം മുമ്പ് ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനില്‍ക്കെ നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലും വെടിവെപ്പുണ്ടായി.

Post a Comment

Previous Post Next Post