Top News

ഒരു പ്രണയകഥയുമായി പഞ്ജ വൈഷ്ണവ് തേജ്; ഉപ്പേനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ചിരഞ്ജീവിയുടെ മരുമകന്‍ പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രമാണ് ഉപ്പേന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.[www.malabarflash.com]
ഉപ്പേനയില്‍ നിന്ന് തെലുങ്കിലേക്ക് പുതിയൊരു നായക നടന്‍ കൂടിയാണ് വരുന്നത്. ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് സിനിമയുടേത്. ഒരു പ്രണയകഥയാണ് ചിത്രത്തിന്റേത് എന്നും റിപ്പോര്‍ട്ടുണ്ട്. ക്രിതി ഷെട്ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ നേരത്തെ തരംഗമായിരുന്നു.

Post a Comment

Previous Post Next Post