Top News

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം: ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്ന കാര്യം അധികൃതര്‍ ഉറപ്പാക്കണമെന്നു ഹൈക്കോടതി. കേന്ദ്ര, സര്‍ക്കാരുകളും സിബിഎസ്ഇയും പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ നടപ്പാക്കണം.[www.malabarflash.com] 

ഇക്കാര്യത്തില്‍ സി ബി എസ് ഇയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശങ്ങള്‍ നടപ്പാവുന്നുണ്ടന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നില്ല. തെലങ്കാന, മഹാരാഷ്ട എന്നിവിടങ്ങളില്‍ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്യാലയങ്ങളില്‍ നോട്ടിസ് നല്‍കിയോ അല്ലാതെയൊതെയോ പ്രതിവാര പരിശോധനകള്‍ നടത്താനും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. 

സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോ.ആന്റണി സിറിയക് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Post a Comment

Previous Post Next Post