Top News

ഒദവത്ത് തെരുവത്തമ്പലം ക്ഷേത്ര ബ്രഹ്മകലശോത്സവത്തിന് തുടക്കമായി; കലശോത്സവത്തിന് കലവറ നിറച്ചു.

ഉദുമ: പടിഞ്ഞാര്‍ തെരു ഒദവത്ത് തെരുവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന് തുടക്കമായി. കലശോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഫലധാന്യ സമൃദ്ധമായ കലവറ ഘോഷയാത്ര നടന്നു.[www.malabarflash.com]

മൂല ക്ഷേത്രമായ കോതാറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാണ് വാദ്യമേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടേയാണ് ഘോഷയാത്ര പുറപ്പെട്ടത്. 

കലശോത്സവത്തിന് സംഘാടകര്‍ നെല്‍കൃഷിയും വിഷ രഹിത പച്ചക്കറിയും വിളവെടുത്തിരുന്നു. ഇവ ഉപയോഗിച്ചാണ് അന്നദാനം ഒരുക്കുന്നത്. ക്ഷേത്ര തന്ത്രി ഉച്ചില്ലത്ത് പത്മനാഭ വാഴുന്നവരുടെ കാര്‍മികത്വത്തില്‍ 27 മുതല്‍ 30 വരെയാണ് ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കുന്നത്.

Post a Comment

Previous Post Next Post