ബുർഹാൻപൂർ: മതംമാറാനും തന്നെ പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാനും വിസമ്മതിച്ച 35 കാരിയെ യുവാവ് വീട്ടിലിട്ട് കഴുത്തറുത്തു കൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ നേപ്പാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നവരയിലാണ് സംഭവം.
ഇരയായ ഭാഗ്യശ്രീ നാംദേവ് ധനുക്കിനെ വീടിനുള്ളിൽ വച്ച് ആക്രമിച്ച് ഷെയ്ഖ് റയീസ് (42) കഴുത്തറുക്കുകയും ഒന്നിലധികം തവണ കുത്തുകയും ചെയ്തു. ഇര സംഭവസ്ഥലത്ത് തന്നെ മരിച്ചു. മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പിടികൂടി. ഇരയായ പെൺകുട്ടിയുടെ വിവാഹത്തിനും മതപരിവർത്തനത്തിനും അയാൾ അവളെ ഏറെ നാളായി സമ്മർദ്ദം ചെലുത്തിയിരുന്നതായി സഹോദരി പറഞ്ഞു.
വിസമ്മതിച്ചതിനെ തുടർന്ന് രാത്രിയിൽ വീട്ടിൽകയറി കഴുത്തറുക്കുകയായിരുന്നെന്നും സഹോദരി പറഞ്ഞു. കൊലപാതകം, അതിക്രമം എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്‌പി ബുർഹാൻപൂർ അന്തർ സിങ് കാനേഷ് സ്ഥിരീകരിച്ചു. സംഭവം ഹിന്ദുസമൂഹത്തിലും വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്.
പോലീസിന്റെ അനാസ്ഥ സംഭവത്തിൽ ഉണ്ടായെന്നും 'ലവ് ജിഹാദ്' എന്ന് വിളിക്കപ്പെടുന്ന കേസാണിതെന്നും ആരോപിച്ചു. 'അവൾ മൂന്ന് നാല് ദിവസം മുമ്പ് പരാതി നൽകിയിരുന്നു, പക്ഷേ പ്രതിയെ വിട്ടയച്ചു. അവനെ തൂക്കിക്കൊല്ലണം." മുൻ കാബിനറ്റ് മന്ത്രി അർച്ചന ചിറ്റ്നിസ് പറഞ്ഞു. കുടുംബത്തെ സന്ദർശിച്ച അവർ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
National, News, murder, Madhya pradesh, Man, Woman, Marriage
Post a Comment