പെരിയാട്ടടുക്കം: ദേശീയ പാത കരാര്‍ കമ്പനിയായ മേഘയുടെ സൂപ്പര്‍ വൈസറെ പെരിയാട്ടടുക്കത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര കൊണ വില്ലേജിലെ മഡക്ക സിംഹ ചാലമ്മയുടെ മകന്‍ മസ്‌ക ഗോവര്‍ധന റാവു (30)ആണ് മരിച്ചത്. (www.malabarflash.com)
പെരിയാട്ടടുക്കം എ.എഫ്.സി ബില്‍ഡിങ്ങിലെ താമസ സ്ഥലത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു പോയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃദതേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post a Comment