കാസർകോട്: പശുവിനെ മേയ്ക്കാൻ പോയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. കാസർകോട് കോളിയടുക്കം വയലാംകുഴി പച്ചിലങ്കരയിലെ കുഞ്ഞുണ്ടൻ നായർ (75) ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പശുവിനെ മേയ്ക്കാനായി വീടിനടുത്തുള്ള വയലിലേക്ക് പോയതായിരുന്നു അദ്ദേഹം. ഏറെ സമയം കഴിഞ്ഞിട്ടും കുഞ്ഞുണ്ടൻ നായരെ കാണാഞ്ഞതിനെത്തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അവശനിലയിൽ കണ്ടത്. (www.malabarflash.com)
രാജൻ ഉടൻതന്നെ ലൈൻമാനെ വിളിച്ച് വൈദ്യുതിബന്ധം വിച്ഛേദിപ്പിച്ച് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തൊട്ടടുത്ത് പശുവും ഷോക്കേറ്റ് ചരിഞ്ഞനിലയിലായിരുന്നു. വൈദ്യുതി ലൈൻ പൊട്ടിവീണിട്ടും യഥാസമയം നടപടി സ്വീകരിക്കാത്ത കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് ഈ മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മരണവിവരമറിഞ്ഞ് നിരവധിപേരാണ് സംഭവസ്ഥലത്തെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സാവിത്രി. മറ്റ് മക്കൾ: ശാന്ത, ശ്യാമള, രാജേശ്വരി. ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Post a Comment