Top News

വീടിനടുത്തുള്ള മഴവെള്ളക്കെട്ടിൽ വീണ് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

കുമ്പള: വീടിനടുത്തുള്ള മഴവെള്ളക്കെട്ടിൽ വീണ് എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം  പുത്തിഗെ ബാഡൂർ ചേവയിലെ മുഹമ്മദ് - ഖദീജത്ത് കുബ്റ  ദമ്പതികളുടെ മകൾ ഫാത്തിമ ഹിബ (8) വീടിനടുത്തുള്ള വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ബാഡൂർ പദവ് എ എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹിബ.[www.malabarflash.com]


മറ്റു കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന ഹിബ, കളി മതിയാക്കി കൂട്ടുകാർ മടങ്ങിയ ശേഷം ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് പിതാവ് നടത്തിയ തിരച്ചിലിലാണ് മഴവെള്ളം നിറഞ്ഞ കല്ലുവെട്ടുകുഴിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ പിതാവ് ഓട്ടോറിക്ഷ വിളിച്ച് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുഹമ്മദ് റിയാസ്, ആയിഷത്ത് ശിബ എന്നിവരാണ് ഹിബയുടെ സഹോദരങ്ങൾ.

Post a Comment

Previous Post Next Post