Top News

കുമ്പളയിൽ എട്ടുവയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കുമ്പള: ബന്തിയോട് കൊക്കച്ചാലിൽ എട്ടുവയസുകാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വീട്ടു പരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് സമീപത്തുള്ള തോട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.[www.malabarflash.com]


നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഒഴുകിപ്പോയിരിക്കാം എന്ന നിഗമനത്തിൽ കൂടുതൽ സ്ഥലത്തേക്ക് തിരച്ചിൽ വ്യാപിപ്പിച്ചതോടെയാണ് ഒന്നര കിലോമീറ്റർ അകലെ കുടുങ്ങിക്കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്.

പുറത്തെടുക്കുമ്പോൾ വളരെ അവശനിലയിൽ ആയിരുന്നു കുട്ടി. ഉടൻ തന്നെ ബന്ധോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post