NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (ഒമ്പത്), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്.[www.malabarflash.com]


സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തിൽ മരിച്ച അൻവറിന്റെ സഹോദരനാണ് ആഷിഖ്. മാണിക്കോത്ത് പഴയ പള്ളിയിലെ കുളത്തിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്.

വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കുളത്തിൽ വെള്ളം ഉയർന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ആഷിഖ് ചികിത്സയിലുള്ളത്.

Post a Comment

0 Comments