NEWS UPDATE

6/recent/ticker-posts

ശക്തി കാസറകോട് യൂ എ ഇ രക്തദാന ക്യാമ്പ് നടത്തി

ഷാർജ: ശക്തി കാസറകോട് യൂ എ ഇയുടെ ഇരുപതാം വാർഷിക പരിപാടികളുടെ ഭാഗമായി  രക്‌തദാന ക്യാമ്പ് നടത്തി. ഷാർജ അൽ മഹത്ത അൽ ഖസ്‌മിയിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.[www.malabarflash.com]

രക്തദാന ക്യാമ്പ് കോർഡിനേറ്റർ ഹരീഷ് മാങ്ങാട് ശക്തി പ്രസിഡന്റ് സുരേഷ് കാശി ജനറൽ സെക്രട്ടറി സതീശൻ കാസറകോട് , ട്രഷറര്‍ കുഞ്ഞി കൃഷ്ണൻ ചീമേനി, മാധവൻ പള്ളം, സുനീഷ് ടി വി, അനിൽ മൊട്ട, മുരളി പള്ളിക്കര, വിജയ്റാം പി കെ, വിജയകുമാർ കെ വി,വിനോദ് കിഴുർ എന്നിവർ നേതൃത്വം നൽകി.

സംഘടനയുടെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഈ വർഷം  നിരവധിയായ ജീവ കാരുണ്യ, സാമൂഹിക സാംസ്‌കാരിക കലാ പരിപാടികൾ സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

0 Comments