NEWS UPDATE

6/recent/ticker-posts

സിനിമാ സ്റ്റൈൽ ഒളിച്ചോട്ടം! വിവാഹ പിറ്റേന്ന് ഭർത്താവിൻ്റെ കാർ നിർത്തിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി

മലപ്പുറം: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭർത്താവ് നോക്കിനിൽക്കെ, യുവതി കാമുകനൊപ്പം പോയി. മലപ്പുറത്ത് പരപ്പനങ്ങാടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. പോലീസ് യുവതിയെ കണ്ടെത്തിയെങ്കിലും കാമുകനൊപ്പം തുടർന്ന് ജീവിക്കാനാണ് തീരുമാനമെന്ന് യുവതി വ്യക്തമാക്കിയതോടെ കോടതി ഈ നിലപാടിനൊപ്പം നിന്നു.[www.malabarflash.com]


കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. തൊട്ടടുത്ത ദിവസം ഭർത്താവിനൊപ്പം വിവാഹ സത്കാരത്തിനായി പോയതായിരുന്നു. ഇരുവരും മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിമധ്യേ കാർ നിർത്താൻ യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. ഒര സുഹൃത്തിനെ കാണാനുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞത്. കാർ നിർത്തിയ ശേഷം പുറത്തിറങ്ങിയ യുവതി കാമുകൻ്റെ വാഹനത്തിൽ കാമുകനൊപ്പം സ്ഥലംവിട്ടു.

പിന്നാലെ ഭർത്താവായ യുവാവ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.അന്വേഷണത്തിനൊടുവിൽ യുവതിയെയും കാമുകനെയും പോലീസ് കണ്ടെത്തി. താനൂരിലെ കാമുകൻ്റെ വീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പിന്നീട് യുവതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ വച്ച് യുവതി ഭർത്താവിനൊപ്പം പോകാനല്ല, കാമുകനൊപ്പം പോകാനാണ് തനിക്ക് താത്പര്യം എന്ന് അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ച കോടതി യുവതിയെ കാമുകൻ്റെ കൂടെ പോകാൻ അനുവദിക്കുകയായിരുന്നു

Post a Comment

0 Comments