കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് ഒമ്പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര് പോലീസിന്റെ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് അബൂദബി വഴി എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് സ്വീകരിക്കാനെത്തിയ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്. ബാബു (33) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി എട്ടിന് അബൂദബിയില്‍ നിന്നെത്തിയ ഇത്തിഹാദ് എയര്‍വേസിലെ യാത്രക്കാരനാണ് കഞ്ചാവെത്തിച്ചതെന്ന് ജില്ല പോലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞു.
ഡാന്‍സാഫ് സംഘത്തിന്റേയും വിമാനത്താവള ഇന്റലിജൻസ് സംഘത്തിന്റേയും പരിശോധനയില്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന കഞ്ചാവ് ഏറ്റുവാങ്ങാനെത്തിയ റിജിലും റോഷനും പിടിയിലാകുകയായിരുന്നു. അബൂദബിയില്‍ നിന്നെത്തിയ യാത്രക്കാരന് കൊണ്ടുവന്ന 18 കിലോഗ്രാം കഞ്ചാവടങ്ങിയ ട്രോളിബാഗ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Post a Comment