Top News

ഉദുമയിൽ സ്ത്രീകളടക്കം സഞ്ചരിച്ച കാറിൽ നിന്നും എം.ഡി.എം.എ പിടികൂടി; യുവാവ് അറസ്റ്റിൽ

ഉദുമ: സ്ത്രീകളടക്കം സഞ്ചരിച്ച കാറിൽ നിന്നും എം.ഡി.എം.എ പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച  വൈകീട്ട് ഉദുമ ടൗണിൽ കാർ തടഞ്ഞാണ് പോലീസ് മയക്ക് മരുന്ന് പിടികൂടിയത്. കളനാട് കാളികാ ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആഷിഖ് (27) ആണ് അറസ്റ്റിലായത്. ബേക്കൽ പോലീസ്  കാർ തടഞ്ഞു നടത്തിയ പരിശോധനയിലാണ്  0.730 ഗ്രാം എം.ഡി.എം എ കണ്ടെടുത്തത്. .[www.malabarflash.com]

KL 14 AC 5577 ബലാനോ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ പ്രതിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. ആഷിഖിൻ്റെ കൈ വശം മയക്ക് മരുന്ന് ഉണ്ടായിരുന്നത് സ്ത്രീകളടക്കം കാറിലുണ്ടായിരുന്ന മറ്റാരും അറിഞ്ഞിരുന്നില്ല. ഇത് ബോധ്യപെട്ടതിനാൽ ആഷിഖിനെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ വിട്ടയച്ചതായി പോലീസ് പറഞ്ഞു. 

കാപ്പിലെ ബന്ധു വീട്ടിലേക്ക് വിരുന്നിന് പോവുകയായിരുന്നു കുടുംബം. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Post a Comment

Previous Post Next Post