മധുര: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീന്‍ ജനതയോട് പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉയര്‍ത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ പ്രതിനിധികള്‍ ഏറ്റുചൊല്ലി.[www.malbarflash.com]
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് പ്രമേയത്തിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് പ്രമേയത്തിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇസ്രയേലിനെ വംശഹത്യ നടത്തുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയും വേണം. 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും തങ്ങളുടെ മാതൃരാജ്യത്തിനായുള്ള ന്യായമായ പോരാട്ടത്തില്‍ പലസ്തീന്‍ ജനതയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്യുന്നതായും എംഎ ബേബി അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയത്തില്‍ പറഞ്ഞു.
Post a Comment