ശ്രീനഗര്‍: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം ജമ്മു കാഷ്മീര്‍ പോലീസ് പുറത്തുവിട്ടു. മൂന്ന് ഭീകരരുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. (www.malabarflash.com)
ഭീകരാക്രമണത്തില്‍ എന്‍ഐഎയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് പേരിൽ രണ്ടുപേർ പ്രാദേശിക ഭീകരരാണ്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ലഷ്കർ-ഇ- തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
Post a Comment