Top News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് ആനബാഗിലുവിലെ താമസ സ്ഥലത്ത് പശ്ചിമബംഗാള്‍ സ്വദേശിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശി സുശാന്ത് റായ്(28) ആണ് മരിച്ചത്.[www.malabarflash.com]


വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. കുത്തിയ ആള്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കി.


Post a Comment

Previous Post Next Post