Top News

വിവാഹ പാർട്ടിക്കുപോയ കാർ യാത്രികരെ മറ്റൊരു വിവാഹ പാർട്ടിക്കുപോയവർ ആക്രമിച്ചു, ഗ്ലാസ് തകർത്തു, സംഘര്‍ഷം


കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി.[www.malabarflash.com]


നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്കേറ്റു. കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം നാദാപുരം വളയത്ത് വെച്ചാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനിടെ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിൽ കലാശിച്ചത്.

സംഘത്തിലുണ്ടായിരുന്ന ആറു വയസുള്ള കുട്ടിക്കും പരിക്കേറ്റെന്നാണ് പരാതി. മറ്റൊരു വിവാഹ പാര്‍ട്ടിക്ക് പോയ വാഹനത്തിലുള്ളവരാണ് മര്‍ദിച്ചതെന്നാണ് പരാതി. അക്രമ സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷവുമുണ്ടായി.മര്‍ദനമേറ്റവരുടെ കൂടെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ ആക്രമിച്ചവരെ പിന്തുടര്‍ന്ന് തിരിച്ച് ആക്രമിച്ചുവെന്നും പറയുന്നുണ്ട്. ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്.പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post