Top News

അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു, ശേഷം വീടിന് തീയിട്ടു, ബാത്ത്റൂമിൽ കയറി സ്വയം കഴുത്തറുത്തു


കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലുവാതുക്കൽ പാമ്പ്രം സ്വദേശി  മണിയപ്പനാണ് ഭാര്യാമാതാവായ രത്നമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ചശേഷം വീടിന് തീയിട്ടശേഷം പ്രതിയായ മണിയപ്പൻ ബാത്ത്റൂമിൽ കയറി  കഴുത്തറക്കുകയായിരുന്നു. (www.malabarflash.com)

ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത് കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവെച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകര്‍ന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി നശിച്ചു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പാരിപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.

Keywords: Son in law, Kill, Mother in law, Kollam, House, Fire, Bathroom, Women, Woman, Gas, Fire

Post a Comment

Previous Post Next Post