Top News

നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കും

 

റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താനായി ആലോചന . മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ. റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്താനായി ആലോചിക്കുന്നത്. (www.malabarflash.com)

റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോള്‍ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വര്‍ഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്നത്. ശിപാര്‍ശയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

ഉദ്യോഗസ്ഥ സമിതി ശിപാര്‍ശ മാത്രമാണെന്നും, ചര്‍ച്ചകള്‍ക്ക് ശേഷമെ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂ. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരം നേടണം. എന്നാല്‍ മാത്രമെ സെസ് ഏര്‍പ്പെടുത്താന്‍ കഴിയൂ. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് അരി വില ഉയര്‍ത്താനും ശിപാര്‍ശ ഉണ്ടായിരുന്നു.

Keywords: Ration Card, Kerala, News, Kerala News, Cess, Blue and white ration card holders

Post a Comment

Previous Post Next Post